ഓണ്‍ലൈനിലൂടെ വിവാഹം ; നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ചത് തര്‍ക്കത്തിനിടെ

For full experience, Download our mobile application:
Get it on Google Play

ഗയാത്തി : യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷജന മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയില്‍ തല ഇടിച്ചു വീണ് ഉടന്‍ മരിക്കുകയുമായിരുന്നു എന്നാണ് വിവരം.

ഗയാത്തി അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഇവിടെ എത്തിയതിന് ശേഷമാണ് ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

കോന്നി ടൗൺ സ്ക്വയർ യാഥാർത്ഥ്യമാകുന്നു

0
കോന്നി: കോന്നി ചന്ത മൈതാനം കേന്ദ്രീകരിച്ച് കോന്നി ഗ്രാമപഞ്ചായത്ത് കോന്നി ടൗൺ...