Wednesday, May 15, 2024 12:01 pm

അപകടത്തിൽ മരിച്ച മുൻ മിസ് കേരള ആൻസി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാഹനാപകടത്തിൽ മകൾ മരിച്ച വിവരം അറിഞ്ഞ മാതാവ് വിഷം കഴിച്ചു. ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശിയും മുൻ മിസ് കേരളയുമായ ആൻസി കബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. റസീനയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അടുത്ത 24 മണിക്കൂർ നിരീക്ഷണത്തിലാണ്. ആൻസി ഏക മകളാണ്

വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയായ ആൻസിക്ക് പുറമെ റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചിരുന്നു. എറണാകുളം വൈറ്റിലയിൽ വെച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂർ സ്വദേശിയുമാണ്. പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

വൈറ്റില ഹോളിഡേ ഇന്നിന് മുന്നിലാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേ‍ർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില​ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താളം തെറ്റി കൊല്ലം – പത്തനംതിട്ട ചെയിൻ സർവീസ്

0
അടൂർ :  കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസ് താളം തെറ്റുന്നു. ...

കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ ; 2024ലെ കേരള പുരസ്‌കാരങ്ങൾക്ക് നാമനിർദേശം...

0
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങളെ...

‘ഭർത്താവിൽ നിന്ന് ശാരീരിക പീഡനം ഏൽക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന പോലീസുകാർ സേനക്ക് നാണക്കേട്’ –...

0
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃവീട്ടിൽ മർദിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി...

ഷാർജ എക്സ്‌പോ സെന്ററിൽ ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ

0
ഷാർജ: പ്രദർശകർക്കും സന്ദർശകർക്കും ഡിജിറ്റൽ പേമെന്റ് സേവനങ്ങൾ നൽകാൻ എക്സ്‌പോ സെന്റർ...