ആത്മഹത്യ ചെയ്യാന്‍ അമ്മ ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തു വെച്ചു ; ഐസ്ക്രീം കഴിച്ച നാലു വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത് തയ്യാറാക്കിയ ഐസ്‌ക്രീം കഴിച്ച്‌ നാലു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്താണ് സംഭവം. നാലു വയസ്സുകാരന്‍ അദ്വൈതാണ് മരിച്ചത്. ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത് വെച്ചിരുന്ന  ഐസ്‌ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു.

28 കാരിയായ അമ്മ വര്‍ഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. വര്‍ഷ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്. മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് ഫെബ്രുവരി 11 ന് വ്യാഴാഴ്ച ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത് വെയ്ക്കുകയും കുറച്ച്‌ കഴിക്കുകയും ചെയ്തുവെന്ന് വര്‍ഷ പോലീസിനോട് പറഞ്ഞു. ഇതിനിടെ ക്ഷീണം മൂലം യുവതി ഉറങ്ങിപ്പോയി. ഉണര്‍ന്ന് നോക്കിയപ്പോള്‍ മേശപ്പുറത്തു വെച്ചിരുന്ന രണ്ട് ബോക്‌സ് ഐസ്‌ക്രീമും കാണാനുണ്ടായിരുന്നില്ല. ഇത് വര്‍ഷയുടെ കുട്ടികളായ അദ്വൈതും നിസ്സാനും (2 വയസ്സ്), യുവതിയുടെ സഹോദരി ദൃശ്യയും കഴിക്കുകയായിരുന്നു.

എന്നാല്‍ ആര്‍ക്കും അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതിനാല്‍ വര്‍ഷ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ രാത്രി ആയതോടെ അദ്വൈത് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അന്ന് അടുത്ത റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി വാങ്ങിക്കഴിച്ചിരുന്നു. അതുമൂലമാകും ഛര്‍ദ്ദി എന്നാണ് വീട്ടിലുള്ളവര്‍ കരുതിയത്. എന്നാല്‍ അസ്വസ്ഥതകളൊന്നും തോന്നാതിരുന്നതില്‍ അത് എലിവിഷമാകില്ലെന്നും വര്‍ഷ കരുതി. പുലര്‍ച്ചെയോടെ ഛര്‍ദ്ദിച്ച്‌ അവശ നിലയിലായ അദ്വൈത് മരിച്ചു. ഇതിന്റെ പിറ്റേന്ന് വര്‍ഷയുടെ സഹോദരി ദൃശ്യയും കുഴഞ്ഞു വീണു.

അദ്വൈതിന്റെ മരണ ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ വിഷാംശമൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. വര്‍ഷ, രണ്ടു സഹോദരികള്‍, അമ്മ, വര്‍ഷയുടെ രണ്ടു കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...