Friday, January 31, 2025 10:56 pm

നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്‌ : മണ്ണാറശാലയിൽ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. മണ്ണാറശാല മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്‍റെ  ഭാര്യ ദീപ്തി (26) ആണ് 48 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ ഇട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം നടന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സംഭവ സമയത്ത് ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

അമ്മയും സഹോദരനും ക്ഷേത്രത്തിൽ പോയതായിരുന്നു. അച്ഛൻ ഉറങ്ങിയ സമയത്താണ് ദീപ്തി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 65കാരൻ പിടിയിൽ

0
കായംകുളം: പുതുപ്പള്ളി സ്വദേശിനിയായ യുവതിയെ പട്ടാപകൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കായംകുളം...

ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര ലക്ഷം രൂപ പിഴയും...

0
ഹരിപ്പാട്: ആസിഡ് ആക്രമണത്തിൽ മുൻ സൈനികന് പത്ത് വർഷം തടവും അഞ്ചര...

വരും മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

0
തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം ജില്ലയിലടക്കം വൈകുന്നേരത്തോടെ മഴ തുടങ്ങി....

2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പോലീസ്

0
തിരുവനന്തപുരം : 2 വയസുകാരിയുടെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന്...