അഞ്ചുകോടി രൂപ വില പറഞ്ഞ് മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം ; രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അഞ്ചുകോടി രൂപ വില പറഞ്ഞ് മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയെ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍. ഒന്നാം പ്രതി പാണ്ടിക്കാട് വേങ്ങ‌ൂര്‍ സ്വദേശി പ‌ുല്ല‌ൂര്‍ശങ്ങാട്ടില്‍ മ‌ുഹമ്മദ് ആഷിക് (30), രണ്ടാം പ്രതി പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍റഹീം (37) എന്നിവരാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പ്രതികള്‍ ഇരുതല മൂരിയുമായി സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടേറെപ്പേരെ വില്‍പനയ്ക്കായി സമീപിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

മുഹമ്മദ് ആഷിക്കിനെ മേലാറ്റൂര്‍ പോലീസ് വെള്ളിയായ്ച അറസ്റ്റ് ചെയ്ത് വനം വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് രണ്ടാം പ്രതി അന്‍സാര്‍ റഹീമിനെ വേങ്ങൂരില്‍ വച്ച്‌ വനപാലകര്‍ പിടികൂടിയത്. ഇരുതലമൂരിയെ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഘത്തിലെ കൂടുതല്‍ കണ്ണികളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇരുതലമൂരിയെ വിദേശത്ത് എത്തിച്ച്‌ വില്‍പന നടത്താനും ഇതേ സംഘം ആലോചിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയ‌ുള്ള ജീവികള‌ുടെ ഗണത്തില്‍ ഉള്‍പെട‌ുത്തിയ ഇവയെ പിടിക്ക‌ുന്നതോ കൈവശം വയ്ക്ക‌ുന്നതോ വില്‍പന നടത്ത‌ുന്നതോ നിയമവിര‌ുദ്ധമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...