കഞ്ചാവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലാ :  കഞ്ചാവുമായി യുവാവ് പിടിയിൽ. പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പൂവരണിയിലെ ഇയാൾ താമസിക്കുന്ന വീട്ടില്‍ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പിടികൂടിയത്.

ഇയാൾക്ക് കോട്ടയം ജില്ലയിൽ രാമപുരം, മേലുകാവ് പോലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി പോലീസ് കാപ്പാ നിയമനടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഇയാളെ കഞ്ചാവുമായി പാലാ പോലീസ് പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി. ടോംസൺ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, എ.എസ്.ഐ. ബിജു കെ തോമസ്സ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ അജു വി തോമസ്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...