ഇടിച്ചു നേടിയ സ്വര്‍ണമായി ഇന്ത്യന്‍ താരം നിഖാത് സരിന്‍ ; പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ആഗ്രഹം

For full experience, Download our mobile application:
Get it on Google Play

ബര്‍മിംഗ്ഹാം : ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയതില്‍ സന്തോഷം പങ്കുവെച്ച്‌ ബോക്‌സിംഗ് താരം നിഖാത് സരിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ താന്‍ ആംകാക്ഷയോടെ കാത്തിരിക്കുകയാണെന്നും നിഖാത് സരിന്‍ പറഞ്ഞു. “കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹവുമായി സെല്‍ഫിയെടുക്കാന്‍ സാധിച്ചു. ഇനിയെനിക്ക് അദ്ദേഹത്തോടൊപ്പം പുതിയൊരു സെല്‍ഫി വേണം. അന്ന് ടി-ഷര്‍ട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്. എന്നാലിനി, എന്റെ ബോക്‌സിംഗ് ഗ്ലൗസില്‍ ഓട്ടോഗ്രാഫ് വാങ്ങും.” സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ഇപ്രകാരമായിരുന്നു സരിന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം തെലങ്കാനയിലുള്ള നിഖാത് സരിന്റെ വീട്ടില്‍ മധുരം വിതരണം ചെയ്ത് ആഘോഷങ്ങള്‍ ആരംഭിച്ചു. ലോക്ക്ഡൗണിലടക്കം വളരെയധികം കഠിനാധ്വാനം ചെയ്താണ് സരിന്‍ ഈ മെഡല്‍ നേട്ടത്തിലെത്തിയതെന്ന് സഹോദരി അഞ്ചും മീനസ് പ്രതികരിച്ചു. ഇതവളുടെ മൂന്നാം മെഡലാണ്. ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുക എന്നതാണ് ഇനിയവളുടെ ലക്ഷ്യമെന്നും സഹോദരി പറഞ്ഞു. സരിന്റെ പേഴ്‌സണല്‍ ഡോക്ടര്‍ കൂടിയാണ് സഹോദരിയായ അഞ്ചും മീനസ്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിലായിരുന്നു (48-50 കിലോഗ്രാം) ഇന്ത്യയുടെ ബോക്‌സിംഗ് താരമായ നിഖാത് സരിന്‍ സ്വര്‍ണം നേടിയത്. അയര്‍ലാന്‍ഡിന്റെ കാര്‍ളി മക്‌നൗളിനെ തോല്‍പ്പിച്ചായിരുന്നു സ്വര്‍ണ നേട്ടം. ഫൈനലില്‍ 5-0 ത്തിനായിരുന്നു കാര്‍ളിയെ പരാജയപ്പെടുത്തിയത്. നേരത്തെ വേള്‍ഡ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും നിഖാത്ത് സരിന്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...