മോട്ടോ ജി45 5ജി പുറത്തിറങ്ങി ; വിലയും ഓഫറുകളും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളിലൊരാളായ മോട്ടോറോളയുടെ പുതിയ ബഡ്‌ജറ്റ് 5ജി മോഡല്‍ പുറത്തിറങ്ങി. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ3 പ്രോസസറുമായാണ് മോട്ടോ ജി45 5ജിയുടെ വരവ്.
മോട്ടോ ജി45 5ജി സവിശേഷതകള്‍ 
സെഗ്‌മെന്‍റിലെ ഏറ്റവും വേഗതയേറിയ 5ജി, ഏറ്റവും ഉയർന്ന 13 5ജി ബാൻഡുകളും വരുന്ന മോട്ടോ ജി45ൽ 120ഹെർട്സ് റിഫ്രഷ് റേറ്റ്, 6.5 ഇഞ്ച് ബ്രൈറ്റ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 3, ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സൗണ്ട്, 50 എംപി ക്വാഡ് പിക്‌സൽ ക്യാമറ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. സെഗ്‌മെന്‍റിലെ ഏറ്റവും ഉയർന്ന 16എംപി സെൽഫി ക്യാമറയും, സിഗ്നേച്ചർ സോഫ്‌റ്റ്‌വെയർ ഫീച്ചറുകളായ മോട്ടോ സെക്യൂരിറ്റി, സ്മാർട്ട് കണക്ട്, ഫാമിലി സ്പേസ്, മോട്ടോ അൺപ്ലഗ്ഡ് തുടങ്ങിയവയുമുണ്ട്.

5,000 എംഎഎച്ച് കപ്പാസിറ്റിയുള്ളതാണ് ബാറ്ററി. ബ്രില്യന്‍റ് ബ്ലൂ, ബ്രില്യന്‍റ് ഗ്രീൻ, വിവ മജന്ത എന്നീ മൂന്ന് കളർ വേരിയന്‍റുകളിൽ, വീഗൻ ലെതർ ഫിനിഷിലുള്ള മോട്ടോ ജി45 5ജി 4ജിബി+128ജിബി, 8ജിബി+128ജിബി എന്നീ 2 വേരിയന്‍റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 12,999 രൂപയ്ക്കും ലഭ്യമാകും. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ചോ എക്സ്ചേഞ്ച് വഴിയോ അധികമായി 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്‌കാർട്ട്, മോട്ടോറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 12 മണി മുതൽ മോട്ടോ ജി45 5ജി വിൽപ്പനയ്‌ക്കെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...