കാറിൽ യാത്ര ചെയ്തു ; ബൈക്കിലെ നിയമലംഘനത്തിനുളള നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കാറിൽ യാത്ര ചെയ്തയാൾക്ക് ബൈക്കിലെ നിയമലംഘനത്തിനുളള നോട്ടീസ് അയച്ച് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ പാനൂരിലെ സുരേന്ദ്രനാണ് 5500 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മോട്ടർ വാഹന വകുപ്പിന്‍റെ നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് സുരേന്ദ്രൻ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. കണ്ണൂർ സർവകലാശാലയിലടക്കം ഉദ്യോഗസ്ഥനായിരുന്ന എം.സുരേന്ദ്രൻ കുടുംബസമേതം കഴിഞ്ഞ മാസം 27 നാണ് കാർ ഓടിച്ച് വയനാട്ടിലേക്ക് യാത്ര പോയത്. എന്നാൽ കഴിഞ്ഞ ദിവസം സുരേന്ദ്രന് മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഒരു പിഴ നോട്ടീസ് ലഭിച്ചു.

ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിന് അഞ്ഞൂറ് രൂപയും ബൈക്ക് രൂപമാറ്റം വരുത്തിയതിന് 5000 രൂപയുമടക്കം 5500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. ഒരു മോട്ടോർ ബൈക്കിന്റെ ചിത്രവുമടക്കം വയനാട് നെന്മേനിയിൽ വച്ച് നിയമലംഘനം നടന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. അതേ സമയം സുരേന്ദ്രന് സ്വന്തമായി ബൈക്കോ, ബൈക്ക് ഓടിക്കാനുള്ള ലൈസൻസോ ഇല്ല. പിഴ നോട്ടീസിൽ പേരും വണ്ടി നമ്പരും മേൽ വിലാസവും സുരേന്ദ്രന്റെതാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള പരിശോധനയിൽ റജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തിയപ്പോൾ ഒരു അക്കത്തിൽ വന്ന തെറ്റാണ് ഉടമ മാറാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...