ആസാദി കാ അമൃത് മഹോത്സവ് ; ശുചിത്വ സന്ദേശ വാഹനയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെയും, ഗാന്ധിജയന്തി ആഘോഷത്തിന്റെയും ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശുചിത്വസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ശുചിത്വ സന്ദേശ വാഹനയാത്രയ്ക്ക് തുടക്കമായി. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും ചേര്‍ന്ന് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.

പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ പദവിയില്‍ ഉയര്‍ന്ന നിലവാരത്തോടെ എത്തിക്കാന്‍ പദ്ധതികള്‍ നടപ്പാക്കി വരുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്താകെ ശുചീകരണ യജ്ഞം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം എന്നത് വ്യക്തിയുടെ അകത്തും പുറത്തും ഒരുപോലെ തിളങ്ങി നില്‍ക്കേണ്ട സവിശേഷതയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഗാന്ധി ദര്‍ശനങ്ങള്‍ ജീവിതത്തിന് പുതിയ ഊര്‍ജം പകരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

കോവിഡ് 19 മായി ബന്ധപ്പെട്ട ബോധവത്കരണ സന്ദേശങ്ങളും സന്ദേശയാത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി രഥഘോഷയാത്ര പര്യടനം നടത്തും. ചടങ്ങില്‍ എഡിഎം അലക്‌സ് പി തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ്, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....