ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ച സംഭവം ; കാര്‍ ഉടമയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായ പോയ ആംബുലന്‍സിന് മാര്‍ഗതടസ്സം സൃഷ്ടിച്ച സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇയാള്‍ക്ക് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് കേന്ദ്രത്തില്‍ പരിശീലനം നല്‍കാനും തീരുമാനമായി. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്.

ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപ്പാസ് വരെയാണ് ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കോഴിക്കോട് സ്വദേശി തരുണ്‍ കാറോടിച്ചത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസപ്രകടനം. പലതവണ ആംബുലന്‍സ് ഹോണ്‍ മുഴക്കിയിട്ടും വഴി നല്‍കിയില്ല. കാര്‍ തുടര്‍ച്ചയായി ബ്രേക്ക് ഇട്ടതോടെ ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍ തെറിച്ചുവീഴുന്ന സാഹചര്യം വരെയുണ്ടായി. കിലോ മീറ്ററുകളോളം യാത്ര ചെയ്ത ശേഷമാണ് കാര്‍ വഴിമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...