കേരളം വിട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ; ഇനി സുപ്രീം കോടതി അഭിഭാഷക 

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കേരളം വിട്ട് ഡല്‍ഹിയിലേക്ക് ചേക്കേറി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സുപ്രിംകോടതിയില്‍ അഭിഭാഷകയായി ബിന്ദു അമ്മിണി എന്റോള്‍ ചെയ്തു. ബിന്ദു അമ്മിണി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ മനോജ് സെല്‍വന്റെ ഓഫിസാണ് ഇനി ബിന്ദു അമ്മിണിയുടെ പ്രവര്‍ത്തന മേഖല. 2011 ഫെബ്രുവരിയില്‍ അഭിഭാഷകയായി കേരള ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് ആരംഭിച്ചത്. 2014 മുതല്‍ കൂടുതല്‍ ശ്രദ്ധ അധ്യാപനത്തില്‍ ആയിരുന്നു.

എന്നാല്‍ ബിന്ദു അമ്മിണി എന്റോള്‍മെന്റ് നിലനിര്‍ത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ഥിരം അധ്യാപിക അല്ലാത്തതിനാല്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. ഏപ്രില്‍ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളില്‍ കഴിയുന്നവര്‍ക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവര്‍ക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...