ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാസെന്ററുകള്‍ തുടങ്ങുന്നതിനായി നെട്ടോട്ടമോടി മോട്ടോര്‍വാഹനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഏപ്രില്‍ ഒന്നുമുതല്‍ ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് പരിശോധന നടത്തണമെന്ന കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാസെന്ററുകള്‍ തുടങ്ങുന്നതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ നെട്ടോട്ടം. ഇതിനായി സംസ്ഥാനത്ത് പുതുതായി 19 സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നേരത്തേ ആലോചനകള്‍നടന്നിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഉത്തരവുവന്നതോടെയാണ് നടപടികളുടെ വേഗംകൂടിയത്. സംസ്ഥാനത്തുണ്ടായിരുന്ന ഒന്‍പത് ഓട്ടോമാറ്റിക് സെന്ററുകള്‍ നിലവില്‍ പൂട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനനടത്തിയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

എന്നാല്‍ കേന്ദ്രത്തിന്റെ ഉത്തരവുപ്രകാരം ഓട്ടോമാറ്റിക്കായി നടത്തിയാല്‍മാത്രമേ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമില്ലെങ്കില്‍ പുറംസംസ്ഥാനങ്ങളില്‍ വാഹനവുമായിപ്പോയാല്‍ പിഴയീടാക്കുകയോ, വാഹനം പിടിച്ചിടുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്. ഓട്ടോമാറ്റിക് പരിശോധനയില്ലെങ്കിലും പരിവാഹന്‍ മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും അതിനാല്‍ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുമെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പുതുതായിവന്ന ഉത്തരവില്‍ എങ്ങനെയാണ് പരിശോധനനടത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യതക്കുറവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എത്രയും പെട്ടെന്ന് ഓട്ടോമാറ്റിക് ഫിറ്റ്‌നസ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അതിനായി നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....