Friday, April 26, 2024 5:56 am

ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; നിർത്താതെ പോയ ലോറി സിസിടിവി പരിശോധിച്ച് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂർ വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറിയും ഡ്രൈവറേയും പിടികൂടി പോലീസ്. ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് പിടികൂടിയത്. സംഭവത്തിൽ ഡ്രൈവറായ ആന്ധ്ര പ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബ് (45)നെ നിലമ്പൂർ സി ഐ പി വിഷ്ണു അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതിയെ വടപുറത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാർച്ച് മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് സുഹൃത്തിന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ മരണപ്പെട്ടത്. മമ്പാട് ഭാഗത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഷിനു ലോറിക്കടിയിലേക്ക് വീഴുകയും ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും ചെയ്തു.

പിന്നാലെ ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ പോവുകയായിരുന്നു. അതു വഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരണപ്പെട്ടിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് നിലമ്പൂർ ഡി വൈ എസ് പി സാജു കെ അബ്രഹാമിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം നാടുകാണി മുതൽ മഞ്ചേരിവരെയുള്ള സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്ര പ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ വിജയിക്കും ; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

0
ഡെറാഡൂൺ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളിലും ബിജെപി ഭൂരിപക്ഷത്തോടെ...

കഴിഞ്ഞവർഷം ലോകത്തിൽ കൊടുംപട്ടിണിയിലായത് 28.2 കോടിപ്പേർ ; ഏറ്റവും കൂടുതൽ ഈ രാജ്യത്ത്

0
യു.എൻ: കഴിഞ്ഞ കൊല്ലം 59 രാജ്യങ്ങളിലായി കൊടുംപട്ടിണി അനുഭവിച്ചത് 28.2 കോടിപ്പേരെന്ന്...

സൈക്കിൾ വിപണി വീണ്ടും ഉണർന്നു ; ആവശ്യക്കാരുടെ എണ്ണത്തിൽ വർധനവ്

0
കൊച്ചി: ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിന്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി...

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...