പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ വാഹനയാത്രക്കാര്‍ക്ക് ദുരിതയാത്ര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ ജംഗ്ഷനില്‍ വാഹനയാത്രക്കാര്‍ക്ക് ദുരിത യാത്ര. മേല്‍പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ അബാന്‍ ജംഗ്ഷനില്‍ നിന്നും സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് കയറുന്ന റോഡില്‍ വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ട്  കാലങ്ങള്‍ ഏറെയായി. എന്നാല്‍ ഈ ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ മൂലം കുണ്ടും കുഴിയുമായതോടെ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. നിര്‍മ്മാണത്തിന്റെ ഭാഗമായി ഒഴിക്കുന്ന വെള്ളവും ചെളിയും കൂടി ആയതോടെ വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.

ഓടയുടെ മുകള്‍ ഭാഗത്തെ മണ്ണ് ഇളകി മാറി ഓടയുടെ സ്ലാബുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന് മുകളില്‍ കൂടിയാണ് വാഹനങ്ങള്‍ കയറി ഇറങ്ങുന്നത്. ഇത് ചെറിയ വാഹനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുഴികള്‍ രൂപപ്പെട്ട ഭാഗം അടിയന്തിരമായി നികത്തിയെങ്കില്‍ ഈ ഭാഗം കൂടുതല്‍ ദുര്‍ഘടമാകും. തിരുവല്ല – കുമ്പഴ റോഡില്‍ യാത്ര ചെയ്യുന്ന വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ ഇവിടെയെത്തി വേണം തിരിഞ്ഞു പോകുവാന്‍. ആശുപത്രിയും തീയേറ്ററും സിവില്‍ സ്റ്റേഷനും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം. ഇവിടേക്ക് എത്തിച്ചേരുവാന്‍ ഈ കുഴികള്‍ ചാടിക്കടന്ന് പോകേണ്ട ഗതികേടിലാണ് ജനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...