കണ്ണൂർ ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ ; വീടുകളിൽ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ആറളം മേഖലയിൽ മലവെള്ളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തീര പ്രദേശത്തുള്ളവർക്ക് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. പുഴകളിൽ വളരെ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതും പ്രദേശത്തേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു.

ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ബ്ലോക്കുകളിലാണ് വെള്ളം കയറിയത്. ഇവിടെ 25 ഓളം കുടുംബങ്ങളാണുള്ളത്. ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്. പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. നിലവിൽ 13 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇന്നു രാത്രി മിന്നൽ പ്രളയസാധ്യത’ ; പത്തനംതിട്ടയിൽ കനത്ത ജാഗ്രത

0
പത്തനംതിട്ട : ഇന്നലെ രാത്രിയിലും ഇന്ന് പകലും വലിയതോതിൽ മഴ...

കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം ; കക്കയം ഡാം ഷട്ടറുകൾ 30 മിനിട്ടിനുള്ളിൽ...

0
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷി...

അതിശക്തമായ മഴയ്ക്കിടയിലും ഭക്തിനിർഭര ഒരുക്കങ്ങൾ ; നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു

0
പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെ പ്രതീകമായ നിറപുത്തരി മഹോത്സവത്തിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല...

രാജു എബ്രഹാമിന്റെ ആരോപണം : ‘കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ വിളിച്ചുചേർത്താണ് യോഗം നടത്തിയതെന്ന് പി.സി...

0
പത്തനംതിട്ട: സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന് മറുപടിയുമായി മന്ത്രി പി...