കുമ്പഴ പാലത്തിനോട് ചേർന്ന് നടപ്പാത നിർമിക്കാനുള്ള നീക്കം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട നഗരസഭയെയും പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുമ്പഴ പാലത്തിനോട് ചേർന്ന് നടപ്പാത നിർമിക്കാനുള്ള നീക്കം മുടങ്ങി. കെ.എസ്.ടി.പി. പദ്ധതിയിൽപ്പെടുത്തി പൊൻകുന്നം, പുനലൂർ റോഡ് ഗതാഗത യോഗ്യമാക്കിയപ്പോൾ നടപ്പാലം പദ്ധതിയും നിർദ്ദേശിച്ചിരുന്നു. കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള രണ്ടാം റീച്ചിൽ ആണ് കുമ്പഴപാലം. ശബരിമല തീർഥാടന കാലത്ത് കാൽനടയായി വരുന്ന അയ്യപ്പൻമാർക്ക് സുരക്ഷിതമായി പോക്കുവരവ് നടത്താനാണ് നടപ്പാലം നിർമിക്കാൻ തീരുമാനിച്ചത്.
ഇതിനുള്ള രണ്ട് തൂണുകളടേയും പണി പൂർത്തിയായി. മുനിസിപ്പാലിറ്റിയോട് ചേർന്നുള്ള സ്ഥലത്ത് തൂണ് പണിയുന്നത് സംബന്ധിച്ച് ഒരുവ്യക്തി തർക്കം ഉന്നയിച്ചു. റവന്യൂ പുറമ്പോക്കാണെന്നാണ് കെ.എസ്.ടി.പി.യുടെ വാദം. എന്നാൽ ഇതേ ചൊല്ലി നിയമപ്രശ്‌നങ്ങൾ ആയതോടെ നടപ്പാലത്തിന്റെ പണി മുടങ്ങി. ഈ വർഷത്തെ ശബരിമല സീസൺ തുടങ്ങാൻ 50 ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. അതിന് മുൻപ് പ്രശ്നം പരിഹരിച്ച് നടപ്പാലം പണി ആരംഭിക്കുന്നതിന്റെ സൂചനകൾ കാണുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...