ആനുകൂല്യങ്ങൾ നിഷേധിച്ച് സിവിൽ സർവ്വീസിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണം – കേരള എൻ ജി ഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാലാം വർഷവും ലീവ് സറണ്ടർ നിഷേധിച്ചതിലും 2023 ഏപ്രിൽ മുതൽ നാല് തുല്യ ഗഡുക്കളായി ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് മരവിപ്പിച്ച് തുക അനുവദിക്കുന്നത് അനിശ്ചിതമായി നീട്ടിയതിലും കുടിശികയായ 15% ഡി എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വഞ്ചനാദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി.

കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച് സിവിൽ സർവീസിനെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കളക്ടേറ്റിന് മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി ,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുളസീരാധ, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ , ഭാരവാഹികളായ ജി ജയകുമാർ , ഡി ഗീത, വിനോദ് മിത്രപുരം, നൗഫൽ ഖാൻ , ഷാജി എസ്, പിക്കു വി സൈമൺ, ദിലീപ് ഖാൻ ,ഷാജൻ, രാഗേഷ്, റോണി പീറ്റർ , ഇന്ദു എം ദാസ് , മഞ്ജു എന്നിവർ പ്രസംഗിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു പാമ്പിനെ തേടിപ്പോയി ; കിട്ടിയത് മൂന്ന് പെരുമ്പാമ്പുകളെ! കൈയടി നേടി സർപ്പ വോളന്റിയർ...

0
റാന്നി : ഒരു പാമ്പിനെ പിടികൂടാൻ ചെന്നിടത്തുനിന്ന് മൂന്ന് പെരുമ്പാമ്പുകളെ സുരക്ഷിതമായി...

ലഹരിക്കെതിരെ ഫുഡ്ബോൾ ആവേശം : റാന്നിയിൽ നാളെ ബഹുജന റാലി സംഘടിപ്പിക്കുന്നു ​

0
റാന്നി : "ഫുഡ്ബോളാണ് ലഹരി" എന്ന സന്ദേശമുയർത്തിക്കൊണ്ട് റാന്നി ഗ്രാമപഞ്ചായത്തും റാന്നി...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി...

ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: ക്യാനുകളിൽ പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന്...