മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ ലക്ഷങ്ങളുടെ പിഴ കുടിശിക എഴുതിത്തള്ളാൻനീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ ലക്ഷങ്ങളുടെ പിഴ കുടിശിക എഴുതിത്തള്ളാൻ നീക്കം. സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തിയ കുറ്റങ്ങള്‍ക്ക് ചുമത്തിയ പിഴയാണ് പിന്‍വാതിലിലൂടെ റദ്ദാക്കാൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത കമ്മിഷണർ സി. എച്ച് നാഗരാജു നിയമോപദേശം തേടി. 18 ആർടി ഓഫീസുകളിലെയും 86 ജോയിന്റ് ആർടി ഓഫീസുകളിലെയും ഉദ്യോഗസ്ഥരാണ് നിയമം ലംഘിച്ച് വാഹനം ഓടിച്ച് എ ഐ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയത്. നിസ്സാര നിയമലംഘനത്തിന് സാധാരണക്കാര്‍ക്ക് വൻതുക പിഴ ചുമത്തുന്ന അതേ ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുന്നു.

കോടതിയുടെ അനുമതിയോടെ കേസുകള്‍ പിൻവലിക്കാൻ കഴിയൂ. അതിന് പൊതുതാൽപര്യം ഉണ്ടാകണം. പിൻവലിക്കാൻ പറ്റിയ കേസ് ആണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ ബോധ്യപ്പെടുത്തണം. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ സുപ്രീംകോടതി വരെ പോയിട്ടും നടന്നിരുന്നില്ല. പൊതു താൽപര്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി അന്ന് ഹര്‍ജി തള്ളിയത്. അതുകൊണ്ട് തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ കേസ് ഒതുക്കാനുള്ള ഗതാഗത കമ്മിഷണറുടെ നീക്കവും തിരിച്ചടി നേരിടാനാണ് സാധ്യത.

ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, ഗതാഗത നിയമ ലംഘനങ്ങൾ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം കേസുകളില്‍ പ്രോസിക്യൂഷൻ പിൻവലിക്കാൻ കഴിയുമോ എന്നാണ് ഗതാഗത കമ്മീഷണര്‍ നിയമോപദേശം തേടുന്നത്. നിയമോപദേശം ലഭിച്ച ശേഷം ഗതാഗത മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...