‘ ദ കേരള സ്റ്റോറി ’ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുത് ; വ്യാപക പ്രതിഷേധത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

വിവാദമായ ‘ദ കേരള സ്റ്റോറി’യുടെ തമിഴ്നാട്ടിലെ പ്രദർശനം വിലക്കണമെന്ന് റിപ്പോർട്ട്. തമിഴ്നാട് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സിനിമ പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ‘ദ കേരള സ്റ്റോറി’ക്കെതിരായ ഹരജികളിൽ ഇടപെടാൻ വിസമ്മതിച്ച സുപ്രീംകോടതി, ഹരജിക്കാർ ഹൈകോടതിയെ സമീപിക്കണമെന്ന് വ്യക്തമാക്കി. ഹരജിക്കാർ സമീപിച്ചാൽ ഉടൻ കേസ് കേൾക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈകോടതിയോട് നിർദേശിച്ചു.

ഒരു സമുദായത്തെ മുഴുവൻ അപമാനിക്കുന്ന തരത്തിലുള്ള സിനിമയാണെന്നും വിദ്വേഷ പ്രചരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. ‘യഥാർഥ സംഭവ കഥ’ എന്ന നിലയിലാണ് സിനിമ അവതരിപ്പിക്കുന്നത്. എന്നാൽ, ‘യഥാർഥ സംഭവ കഥയല്ലെ’ന്ന് സിനിമയിൽ എഴുതി കാണിക്കണം. മെയ് അഞ്ചിന് സിനിമ പ്രദർശനത്തിന് വരുന്നതിനാൽ നാളെതന്നെ ഹരജിയിൽ വാദം കേൾക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.റിലീസിന് മുമ്പേ വിവാദത്തിലായ ‘ദ കേരള സ്റ്റോറി’ സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റോടെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. അതേസമയം, സിനിമയിൽ 10 മാറ്റങ്ങൾ വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) നിർദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...