ഇത് പൊളിക്കും.. ഉർവശി – ഇന്ദ്രൻസ് ചിത്രം ജലധാര വരുന്നു

For full experience, Download our mobile application:
Get it on Google Play

ചുമ്മാ കൈയ്യും വീശി വന്നിരിക്കുവാണല്ലേ..? എന്ന ഡയലോ ഒരെണ്ണം മതി ഉർവശി – ഇന്ദ്രൻസ് ചിത്രം ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ സ്നീക്ക് പീക്ക് ആസ്വദിക്കാൻ. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജലധാര പമ്പ്സെറ്റ് സിൻസ് 1962 സിനിമയുടെ രസകരമായ സ്നീക്ക് പീക്ക് പുറത്തിറങ്ങി. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്.

ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന രസകരമായ സംഭാഷണങ്ങളോട് കൂടിയാണ് സ്നീക്ക് പീക്ക് പുറത്തിറങ്ങിയിരിക്കുന്നത്. ഉർവശിയും ഇന്ദ്രൻസും മാറി മാറി സ്കോർ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്.

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി...

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...