സഞ്ചരിക്കുന്ന എഐ ക്യാമറകൾ നിരത്തിലിറങ്ങി ; പരീക്ഷണ പരിശോധനയിൽ 12 വാഹനങ്ങൾ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സഞ്ചരിക്കുന്ന എഐ ക്യാമറ ജില്ലയിലെ എല്ലാ റോഡുകളിലും നിരീക്ഷണം തുടങ്ങി. മൈക്രോ സ്പീഡ് വൈലേഷൻ ഡിറ്റക്ഷൻ ക്യാമറയുടെ പരീക്ഷണ പരിശോധന സീ പോർട്ട്-എയർ പോർട്ട്, വല്ലാർപാടം റോ‍‍ഡുകളിലാണ് നടത്തിയത്. മറ്റ് റോഡുകളിലേക്കും വരും ദിവസങ്ങളിൽ സഞ്ചരിക്കുന്ന എഐ ക്യാമറ വ്യാപിപ്പിക്കാനാണ് തീരുമാനം. എഐ ക്യാമറ ഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പ് വാഹനം ഒരിടത്ത് നിർത്തിയിട്ട് പരിശോധിക്കുന്നതാണ് ഈ സംവിധാനം. വേ​ഗപരിധി ലംഘിക്കുന്ന വാഹനങ്ങളെയാണ് എഐ ക്യാമറ ആദ്യഘട്ടത്തിൽ പിടിക്കുക. വൈകാതെ മറ്റ് നിയമലംഘനങ്ങളും ക്യാമറ പകർത്തും. പരീക്ഷണ പരിശോധനയിൽ ആദ്യ ദിനം ന​ഗരത്തിൽ കുടുങ്ങിയത് 12 വാഹനങ്ങളാണ്. സഞ്ചരിക്കുന്ന എഐ ക്യാമറയ്ക്ക് ഡ്രൈവർ‌ മാത്രം മതിയെന്നതാണ് പ്രത്യേകത.

മറ്റ് എഐ ക്യാമറകളെ പോലെ തന്നെ സഞ്ചരിക്കുന്ന ക്യാമറയും നിയമ ലംഘനം പകർത്തി തിരുവനന്തപുരം കൺട്രോൾ കേന്ദ്ര സർവറിലേക്കും അവിടെ നിന്ന് കാക്കനാട് കൺട്രോൾ റൂമിലേക്കും നൽകും. കാക്കനാട് നിന്നാണ് നോട്ടീസ് അയക്കുക. എറണാകുളം, തൃശൂർ ജില്ലകളിലേക്കാണ് ഒരു സഞ്ചരിക്കുന്ന എഐ ക്യാമറ അനുവദിച്ചിട്ടുള്ളത്. 10 ദിവസം വീതം ഓരോ ജില്ലകളിൽ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. രണ്ട് മാസം മുൻപ് ജില്ലയിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറ നിയമ ലം​ഘന പരിശോധന തുടരുകയാണ്. 26,378 കേസുകളാണ് ഈ ക്യാമറകൾ ഇതുവരെ പിടികൂടിയത്. ജില്ലയിൽ 63 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...