മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. തമിഴ്‌നാട് അനാവശ്യ പ്രകോപനമുണ്ടാക്കുന്നെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി, പുതിയൊരു ഡാം എന്ന തീരുമാനം നടപ്പാക്കുന്നതിന് വേണ്ടി കേരളത്തിന്റെ നിലപാടുമായി മുന്നോട്ട് പോകുകയാണ്. തമിഴ്‌നാട് അനാവശ്യമായ പ്രകോപനമാണ് ഇക്കാര്യത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് – അദ്ദേഹം പറഞ്ഞു. തമിഴനാടിന് ദോഷമായത് ഒന്നും കേരളം ചെയ്തിട്ടില്ല. ടിവികെയുടെ പ്രസ്താവനയ്ക്ക് നിലവില്‍ ഒരു പ്രസക്തിയും ഇല്ല.

നിയമപരമായ സാധ്യതയും ഇല്ല. 152 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ കേരളം ബാക്കി കാണില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അനാവശ്യമായ പ്രകോപനം ഉണ്ടാക്കി ആശങ്ക ഉണ്ടാക്കുന്നതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. നാഷണല്‍ ഡാം സേഫ്റ്റിയുടെ പരിഗണനയില്‍ ഉള്ള വിഷയമാണ് മുല്ലപ്പെരിയാര്‍. എന്‍ഡിഎസിന്റെ ആഭിമുഖ്യത്തില്‍ പരിശോധന നടക്കാന്‍ പോകുകയാണ്. കേരളത്തിന്റെ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ ഉണ്ട്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളം നശിക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. പുതിയ ഡാം എന്ന ചര്‍ച്ച നടക്കുകയാണ്. വളരെ പ്രകോപനപരമായ പ്രഖ്യാപനമാണ് ബഡ്ജറ്റ് പ്രസംഗത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത് – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...