മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐ.പി.എസ്​ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐ.പി.എസ്​ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡി.ജി.പി റാങ്കിലുളള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മയെയാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​. മറ്റൊരു സ്ത്രീയുമായുളള അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഭാര്യയെ പുരുഷോത്തം ശര്‍മ്മ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഭാര്യയെ വീട്ടിനുളളില്‍ വെച്ച്‌ പുരുഷോത്തം ശര്‍മ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. മുഖത്തടിച്ചും കഴുത്തുപിടിച്ച്‌ തിരിച്ചും മുടിയില്‍ പിടിച്ച്‌ വലിച്ചുമായിരുന്നു മര്‍ദ്ദനം. അതിനിടെ രണ്ടുപേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നിലത്തേയ്ക്ക് തളളിയിട്ട ശേഷവും ഒരു ദയയുമില്ലാതെയുളള മര്‍ദ്ദനം തുടര്‍ന്നു.

മറ്റൊരു സ്ത്രീയോടൊപ്പമുളള ഭര്‍ത്താവിന്റെ വീഡിയോ ഭാര്യ കണ്ടെത്തി. ഇതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്​ വെറും കുടുംബ പ്രശ്​നമാണെന്നും താന്‍ ചെയ്​തത്​ ​ക്രിമിനല്‍ കുറ്റമൊന്നുമല്ലെന്നുമാണ്​ പുരുഷോത്തം മിശ്ര പ്രതികരിച്ചത്​. 32 വര്‍ഷമായി തങ്ങള്‍ ഒരുമിച്ച്‌​ ജീവിക്കുന്നു. 2008 മുതലാണ്​ ​കുടുംബപ്രശ്​നങ്ങള്‍ തുടങ്ങിയത്​. ഭാര്യക്ക്​ സംശയരോഗമാണെന്നും തന്നെ നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളികാമറ​കള്‍ വെച്ചിരുന്നുവെന്നും ശര്‍മ പ്രതികരിച്ചു.

വീഡിയോ വിവാദമായതോടെ മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് ഡിജിപിയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കത്തിയെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയെ ആക്രമിച്ചതെന്നാണ് ഡിജിപിയുടെ വിശദീകരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...

രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട് ; കർഷകർ പ്രതിസന്ധിയിൽ

0
കറുകച്ചാൽ : രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന്...