ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93കാരനായ വോറ ഈ വര്‍ഷം ഏപ്രില്‍ വരെ രാജ്യസഭ അംഗമായിരുന്നു.
തരുണ്‍ഗോഗോയിക്കും അഹ്മദ് പട്ടേലിനും പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവിനെക്കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമാകുന്നത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന വോറ ഏറെ കാലം കോണ്‍ഗ്രസ് ട്രഷററായിരുന്നു.
1985ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ വോറ 1988ല്‍ കേന്ദ്രമന്ത്രി സഭയില്‍ ചേരാനായി മുഖ്യമന്ത്രി പദം രാജിവെച്ചു. വോറ യഥാര്‍ഥ കോണ്‍ഗ്രസുകാരനായിരുന്നെന്നും അദ്ദേഹത്തിന്‍റെ അഭാവം ശൂന്യത സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തിനിടെ അഭിപ്രായപ്പെട്ടു.