ആന്റോ ആന്റണി നല്‍കിയ ഹൈമാസ്റ്റ് തെളിക്കാൻ എല്‍.ഡി.എഫ് ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്ത് തയ്യാറായില്ല ; കോൺഗ്രസ് പ്രവർത്തകർ ലൈറ്റ് തെളിച്ചു  

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ആന്റോ  ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള  തുക ചെലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ്  ലൈറ്റ് തെളിക്കാൻ  ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി  എടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്‌  പ്രവർത്തകർ ഹൈമാസ്റ്റ്  ലൈറ്റ്  ഉദ്ഘാടനം ചെയ്തു.

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കായംകുളം-പത്തനാപുരം സംസ്ഥാന പാതയില്‍ പുതുവല്‍ കവലയിലാണ് ഇരുപത്  ദിവസം മുമ്പ് ഹൈമാസ്റ്റ്   ലൈറ്റ് സ്ഥാപിച്ചത്. എല്‍.ഡി.എഫ് ഭരിക്കുന്ന  ഗ്രാമപഞ്ചായത്തിൽ  അധികൃതര്‍ യഥാസമയം വൈദ്യുതി എത്തിച്ച് ഹൈമാസ്റ്റ്  തെളിച്ചില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എം.പിയുടെ അസാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറും കോണ്‍ഗ്രസ് പാര്‍ലമെൻററി പാര്‍ട്ടി നേതാവുമായ അരുണ്‍ രാജ്   ലൈറ്റിന്റെ ഉദ്ഘാടനം നടത്തി.

ഏനാദിമംഗലം അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ്  കോ-ഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്  സജി മാരൂര്‍, തൃദീപ്, റെജി പൂവത്തൂര്‍, ഹരികുമാര്‍ പൂതങ്കര, സാന്‍ മല്ലേല്‍, മനീഷ്, ജോര്‍ഡി, സജി, റെജി, ജോയ്സ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...