കോവിഡിനുള്ള മരുന്ന് എന്ന പേരില്‍ റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ : 50 വയസ്സുള്ള സ്ത്രീ അടക്കം അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ :  കൊറോണയ്ക്കുള്ള വാക്സിന്‍ കണ്ടെത്താനുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കെ മഹാരാഷ്ട്രയിലെ മുംബൈയിലും താനെയിലും കോവിഡിനുള്ള മരുന്ന് എന്ന പേരില്‍ റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

കൊറോണയ്ക്ക് അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന് അമേരിക്കയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട മരുന്നാണ് റെംഡെസിവിര്‍. ഇതിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് താനെ പോലീസ് രണ്ടാമത്തെ റാക്കറ്റിനെയാണ് ഇപ്പോള്‍ പിടികൂടിയത്. കൊറോണ വൈറസ് ചികിത്സയ്ക്ക് വേണ്ടി കരിഞ്ചന്തയില്‍ മരുന്ന് വില്‍ക്കുന്നതിനിടയിലാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.

40,000 രൂപയ്ക്ക് മരുന്ന് വില്‍ക്കാന്‍ ശ്രമിച്ചതിന് 50 വയസുള്ള സ്ത്രീയെയും അറസ്റ്റ് ചെയ്തു. ഉല്ലാസ്  നഗറിലെ താമസക്കാരിയും വീട്ടമ്മയുമാണ് പ്രതിയായ നിതി പഞ്ച്വാനിയെന്ന് പോലീസ് പറഞ്ഞു. റാക്കറ്റിന്റെ തലവനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. റെംഡെസിവിര്‍, ടോസിലിസുമ്പ്  എന്നീ മരുന്നുകള്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ നിരക്കില്‍ കരിഞ്ചന്തയില്‍ വിറ്റതിന് അഞ്ചുപേരെ താനെ ആന്റി – എക്സ്റ്റോര്‍ഷന്‍ അംഗങ്ങള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...