ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയെങ്കിലും ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റം നിര്‍ദേശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യൻ ടീം കിരീടം നേടിയതില്‍ അഭിമാനിക്കുമ്പോഴും ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ലെന്ന് ശശി തരൂര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു. വിജയകരമായ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ എന്നതാണ് അതില്‍ പ്രധാനം. ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള സഞ്ജുവിനെ അത്ര പരിചിതമല്ലാത്ത മധ്യനിരയിലേക്ക് ഇറക്കേണ്ടതിന്‍റെ ആവശ്യമുണ്ടായിരുന്നോ. സഞ്ജുവിന് പകരം ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം ഈ മാറ്റത്തെ നീതികരിക്കുന്നതാണോ. സഞ്ജുവിനെ വീണ്ടും ഓപ്പണറാക്കുകയും ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലോ മറ്റോ ഇറങ്ങുകയും അല്ലേ വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. ഏഷ്യാ കപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത ടീമിനെ അഭിനന്ദിക്കാനും ശശി തരൂര്‍ മറന്നില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























