കറുപ്പണിഞ്ഞ് എം.പിമാർ പാർലമെന്റിലേക്ക് ; രാഹുലിനെ അയോ​ഗ്യനാക്കിയതിൽ പ്രതിപക്ഷ യോ​ഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാ​ഗമായി എം.പിമാരുടെ യോഗം പാർലമെന്ററി പാർട്ടി ഓഫീസിൽ ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധം ആസൂത്രണം ചെയ്യാനുള്ള യോഗത്തിൽ രാജ്യസഭയിലെയും ലോക്സഭയിലേയും എം.പിമാരാണ് പങ്കെടുക്കുന്നത്. യോ​ഗത്തിൽ തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.

17 പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.അതേസമയം, കറുത്ത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രതിപക്ഷ എംഎൽഎമാർ പാർലമെന്റിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് എം.പിമാരെ കൂടാതെ എൻ.കെ പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരും കറുത്ത വസ്ത്രം അണിഞ്ഞ് പാർലമെൻ്റിൽ എത്തും. കറുപ്പ് വസ്ത്രമണിഞ്ഞെത്താൻ രാജ്യസഭയിലെ എംപിമാർക്ക് കോൺഗ്രസ് നേരത്തെ നിർദേശം നൽകിയിരുന്നു.

ഇതിനിടെ, രാഹുലിനെ അയോഗ്യനാക്കിയത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ മനീഷ് തിവാരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഹൈബി ഈഡൻ എം.പിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ ക്രിമിനൽ കേസിൽപെടുത്തി അയോഗ്യരാക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ആംആദ്മി പാർട്ടി എം.പി രാഘവ് ചദ്ദയും നോട്ടീസ് നൽകി. അതേസമയം രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് സ്പീക്കർ ഇന്ന് സഭയിൽ വിശദീകരണം നൽകിയേക്കും. ഇന്നലെ ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും കോൺ​ഗ്രസ് സത്യ​ഗ്രഹം സംഘടിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...