ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രതിഷേധവുമായി എം.പിമാർ

For full experience, Download our mobile application:
Get it on Google Play

ജറുസലെം: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പാർലമെൻറിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രതിഷേധവുമായി എം.പിമാർ. പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നതോടെ ഏതാനും നിമിഷങ്ങൾ ട്രംപിന് പ്രസംഗം നിർത്തിവെക്കേണ്ടിവന്നു. തിങ്കളാഴ്ച ഇസ്രായേൽ-ഹമാസ് സമാധാന പദ്ധതിയുടെ ആദ്യഘട്ടമായ ബന്ദികൈമാറ്റത്തിന് പിന്നാലെ ഇസ്രായേൽ പാർ​ലമെന്റായ നെസറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. പാർലമെന്റ് അംഗങ്ങളായ ഒഫർ കസിഫ്, അയ്മാൻ ഓഡേ എന്നിവരാണ് പ്രതിഷേധിച്ചത്. ട്രംപ് പ്രസംഗം തുടരുന്നതിനിടെ, പ്രതിഷേധിച്ച ഒഫർ കസിഫിനെ സുരക്ഷാവിഭാഗം വളഞ്ഞ് നീക്കി. ഇതിന് പിന്നാലെ ‘ഫലസ്തീനിനെ അംഗീകരിക്കുക’ എന്നെഴുതിയ പ്ളക്കാർഡുയർത്തിയ ഓഡേയെ ബലം പ്രയോഗിച്ച് നീക്കുന്നതും കാണാമായിരുന്നു.

ട്രംപ് പ്രസംഗം തുടരുന്നതിനിടെ പ്രതിഷേധിച്ച ഇസ്രായേൽ എം.പി ഒഫർ കസിഫിനെ സുരക്ഷാവിഭാഗം നീക്കുന്നുഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പാർലമെന്റിനെ അ​ഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ഇത് യുദ്ധത്തിന്റെ മാത്രം അവസാനമല്ല, മരണവും ഭീകരവാദവും ഇവിടെ അവസാനിച്ച് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും കാലഘട്ടത്തിന്റെ തുടക്കമാണെന്നും ട്രംപ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...