പണവും സ്വർണവും എവിടെയുണ്ടോ അവിടെ മോഷണവുമുണ്ടാകുമെന്ന് ജി. സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പണവും സ്വർണവും എവിടെയുണ്ടോ അവിടെ മോഷണവുമുണ്ടാകുമെന്ന് മുതിർന്ന സി.പി.എം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴ യു.ഐ.ടിയുടെ മുപ്പതാംവാർഷികത്തോട് അനുബന്ധിച്ചുള്ള സ്മരണികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂന്നര വർഷം താൻ ദേവസ്വം മന്ത്രിയായിരുന്ന സമയത്ത് മോഷണം ഒന്നും നടന്നില്ല. ട്രഷറിയിലെ പണം പോകാത്തത് സർക്കാർ അതേപോലെ സൂക്ഷിക്കുന്നത് കൊണ്ടാണ്​. ബാങ്കിൽ സൂക്ഷിക്കുന്നതും അതുപോലെയാണ്.

ശർക്കരകുടത്തിൽ ഈച്ച കയറുമെന്നും ജി. സുധാകരൻ പറഞ്ഞു. സാധാരണസ്ഥലം പോലെയല്ല ദേവസ്വം. ജനങ്ങളിൽ 90 ശതമാനവും വിശ്വാസികളാണ്. അവർ പെട്ടെന്ന് പ്രകോപിതരാകും. തനിക്കു ശേഷം കടന്നപ്പള്ളി മന്ത്രിയായപ്പോൾ എല്ലാം കൊണ്ടുപോയെന്ന്​ താൻ പറഞ്ഞതായി വിമർശനം വന്നു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി. തന്‍റെ കാലത്ത് ശരിയായ രീതിയിൽ സംരക്ഷിച്ചുവെന്നാണ്​ പറഞ്ഞത്​. പരശുരാമൻ മഴുവെറിഞ്ഞൊന്നും അല്ല കേരളം ഉണ്ടായത്. വിപ്ലവം നടത്തിയാണെന്നും ജി. സുധാകരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...