ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍. സസ്‌പെന്‍ഡ് ചെയ്യും മുമ്പ് സഭാനാഥന്‍ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസ്‌കാരിക്കാന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്നും സഭയില്‍ മോശമായി പെരുമാറിയവര്‍ ഇപ്പോള്‍ പഠിപ്പിക്കാന്‍ വരേണ്ടെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ 12 മണി വരെ നിര്‍ത്തിവച്ചു. രാജ്യസഭയിലെ നടപടികള്‍ തുടരുകയാണ്.
അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുന്നു. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്‌കരിച്ചു. ടി.ആര്‍.എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ചനടത്തി. അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ് അടിയന്തരപ്രമേയ നോട്ടിസ് നല്‍കി. ഇന്ധനവില വര്‍ധന ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപനും മിനിമം താങ്ങുവില അടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് വി.ശിവദാസനും അടിയന്തരപ്രമേയ നോട്ടിസ് നല്‍കി.