കലഞ്ഞൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിസന്ധിയിലായി നാട്ടുകാർ. ദിവസവും തുടർച്ചയായി പല തവണയാണ് കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ കറണ്ട് പോകുന്നത്. കാരണം അന്വേഷിച്ച് കലഞ്ഞൂർ കെ എസ് ഇ ബി ഓഫീസിലേക്ക് വിളിച്ചാൽ ജീവനക്കാർ നാട്ടുകാരോട് തട്ടികയറുന്നതായും പരാതിയുണ്ട്. തുടർച്ചയായി കറണ്ട് പോകുന്നത് മൂലം ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങൾ അടക്കം പ്രതിസന്ധിയിലാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പാൽ അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കറണ്ട് ഇടക്കിടെ പോകുന്നത് വഴി കേടാകുന്നുണ്ട്. ഇത് വ്യാപാരികൾക്ക് വലിയ നഷ്ടമാണ് വരുത്തി വെക്കുന്നത്. കറണ്ട് ഇല്ലെന്ന് പരാതിപ്പെട്ടാൽ ഉപഭോക്താക്കളോട് കൺസ്യൂമർ നമ്പറുമായി സെക്ഷൻ ഓഫിസിൽ വരാൻ ജീവനക്കാർ പറഞ്ഞതായും ആക്ഷേപമുണ്ട്. കാലങ്ങളായി തുടരുന്ന ഈ വിഷയത്തിൽ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇതിന് ശക്തമായ നടപടി ഉണ്ടാകണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട്...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അഴീക്കോട് അഴീക്കല്‍...

പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും...

0
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍...

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

0
തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന്...