ഉറപ്പുകള്‍ പാലിക്കുമെന്ന് അമേരിക്ക ; ഹോര്‍മുസിലെ പുതിയ കപ്പല്‍പ്പാതയില്‍ ധാരണയിലെത്തിയതായി ഇറാന്‍

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ പുതിയ സന്ദേശം ലഭിച്ചതായി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിലെ പുതിയ കപ്പല്‍പ്പാത സംബന്ധിച്ച് ഒമാനുമായി ധാരണയിലെത്തിയതായി ഇറാന്‍ ഉപവിദേശകാര്യ മന്ത്രിയും അറിയിച്ചു. ഇത് അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ അഞ്ചാം വ്യവസ്ഥയുടെ നടപ്പാക്കലല്ലെന്നും മന്ത്രി വ്യക്തമാക്കി. കപ്പല്‍പ്പാതയുടെ ഭൂമിശാസ്ത്രപരമായ ഏകോപനത്തില്‍ ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഹോര്‍മുസ് തുറക്കുകയും ആണവായുധം ഇറാന്‍ സ്വന്തമാക്കുന്നത് തടയുകയുമാണ് ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പിന്നാലെ അമേരിക്കന്‍ സൈനിക സാന്നിധ്യം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.

ഇറാഖി എയര്‍ലൈന്‍സ് ഉള്‍പ്പെടെ ഇറാന്‍ സേനയുമായി ബന്ധപ്പെടുത്തിയിരുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ യുഎസ് ട്രഷറി വകുപ്പ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ചെങ്കടലില്‍ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായി. സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമം തുടരുന്നതായി മദ്ധ്യസ്ഥ രാജ്യങ്ങള്‍ അറിയിച്ചു. ഖത്തറും പാകിസ്ഥാനുമാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര മധ്യസ്ഥ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...