മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

For full experience, Download our mobile application:
Get it on Google Play

ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച് ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുപ്രകാരം പ്രവാസികൾക്ക് നാട്ടിലിരുന്നു കൊണ്ടു തന്നെ മരുന്നുകളുടെ അനുമതി എടുക്കാനാകും. യാത്രക്കാർക്ക് സ്വന്തം ഉപയോഗത്തിനായി നിയന്ത്രിത മരുന്നുകൾ കൈവശം വെക്കുന്നതിനും കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമുള്ള സംവിധാനമാണ് പൊതുജനാരോഗ്യ മന്ത്രാലയം അവതരിപ്പിച്ചത്. നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗിൻ ചെയ്താണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. യാത്രയ്ക്ക് കുറഞ്ഞത് അഞ്ചു പ്രവൃത്തി ദിവസത്തിനു മുമ്പെങ്കിലും അപേക്ഷ നൽകണം. മൂന്നു ദിവസത്തിനുള്ളിൽ ‘ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ’ വിഭാഗം രേഖകൾ പരിശോധിച്ച് അംഗീകാരം നൽകുകയോ നിരസിക്കുകയോ ചെയ്യും.

അപേക്ഷയോടൊപ്പം ഡോക്ടറുടെ കുറിപ്പും അനുബന്ധ മെഡിക്കൽ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷാ നടപടികൾ, മാനദണ്ഡങ്ങൾ, കൈവശം വെക്കാവുന്ന നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡൻസ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ ഫാർമസി ഡിപാർട്മെന്റിന്റെ പ്രത്യേക ക്ലിയറൻസ് വഴിയാണ് നിയന്ത്രിത മരുന്നുകൾ കൊണ്ടുവരാനായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....