പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വാഹന ടാങ്കിന്റെ വലുപ്പമനുസരിച്ച് ഫുൾ ടാങ്കിന് 10.2 ദിർഹം (ഏകദേശം 264 രൂപ) മുതൽ 14.8 ദിർഹം (384 രൂപ) വരെ ഉപഭോക്താക്കൾക്ക് അധികം ചെലവാകും. പുതിയ നിരക്കുപ്രകാരം സൂപ്പർ98 ലീറ്ററിന് 3.80 ദിർഹവും (98.46 രൂപ) സ്പെഷ്യൽ95 ലീറ്ററിന് 3.69 ദിർഹവും (95.61 രൂപ) ഇ-പ്ലസ് 91 ലീറ്ററിന് 3.61 ദിർഹവുമാണ് (93.54 രൂപ) വില. ഡീസൽ വിലയിൽ വലിയ വർധനയാണുണ്ടായത്. ഓഗസ്റ്റിൽ 3.80 ദിർഹമായിരുന്ന (98.46 രൂപ) വില ഇപ്പോൾ ലീറ്ററിന് 4.30 ദിർഹമായി (111.41 രൂപ) ഉയർന്നു.

ജൂലൈയിൽ നേരിയതോതിൽ കുറഞ്ഞ ഇന്ധനവില ഓഗസ്റ്റിൽ വീണ്ടും ഉയർന്നിരുന്നു. ആഗോള എണ്ണവിലയുടെ ശരാശരിയും വിതരണക്കമ്പനികളുടെ പ്രവർത്തനച്ചെലവും കണക്കിലെടുത്താണ് യുഎഇയിൽ എല്ലാ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. കേരളത്തിൽ പെട്രോൾ ലീറ്ററിന് 115.49 രൂപയും ഡീസലിന് 104.40 രൂപയുമാണ് വില (തിരുവനന്തപുരം).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...