Tuesday, May 7, 2024 5:43 pm

പുതിയ കൊവിഡ് വ്യാപനം ; ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സൗത്ത് ആഫ്രിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് രോഗവ്യാപനത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു.  ജനിതകമാറ്റം സംഭവിച്ചതും തീവ്ര വ്യാപന ശേഷിയുള്ളതുമായ ഈ അണുക്കള്‍ ഇന്ത്യയിലും എത്താനുള്ള സാധ്യത വളരെയധികമാണ്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകളുടെ രണ്ട് ഡോസും പൂര്‍ത്തിയാക്കാത്തവര്‍ എത്രയുംവേഗം അവ സ്വീകരിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു.

ഒമിക്രോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അണുബാധ മൂന്നാം തരംഗമായി മാറാനുള്ള സാധ്യത വളരെ വലുതാണ്. രോഗതീവ്രതയെ കുറിച്ച് കരുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. എല്ലാ വ്യക്തികളും നിര്‍ബന്ധമായും മാസ്ക്കുകള്‍ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ചുള്ള കൈകഴുകല്‍ തുടങ്ങിയ പ്രാഥമിക രോഗപ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു.

രോഗവ്യാപനം ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ കൊവിഡ് പരിശോധനകളും ക്വാറന്‍റൈന്‍ സംവിധാനവും ആവശ്യമാണ്. രോഗവ്യാപനം തടയുന്നതിനാവശ്യമായ സത്വരവും ഫലപ്രദവുമായ ഇടപെടലുകള്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും ഉടനുണ്ടാകണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

0
ആലപ്പുഴ : ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു....

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി ; സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി...

തിരുവനന്തപുരത്ത്‌ തരൂർ തോറ്റു തുന്നം പാടും ; രാജീവ്‌ ചന്ദ്രശേഖറിന്‍റെ വിജയം 100% ഉറപ്പെന്ന്...

0
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്തുവെന്ന് ബിജെപി സംസ്ഥാന...

മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക്...

0
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി...