ദേശീയ വനിതാ ഫുട്‌ബോളില്‍ ഉത്തരാഖണ്ഡിനെ തകര്‍ത്ത് കേരളം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയം. ഗ്രൂപ്പ് ജി യിൽ നടന്ന മത്സരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനുവേണ്ടി വിനീത വിജയൻ, മാനസ.കെ, ഫെമിന രാഗ് വളപ്പിൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഭഗ്വതി ചൗഹാൻ ഉത്തരാഖണ്ഡിന്റെ ആശ്വാസ ഗോൾ നേടി. ആദ്യപകുതി അവസാനിക്കാനിരിക്കേ 44 -ാം മിനിട്ടിൽ വിനീതയിലൂടെ കേരളം മത്സരത്തിൽ ലീഡെടുത്തു. ആദ്യപകുതിയിൽ കേരളം 1-0 ന് മുന്നിൽ നിന്നു. എന്നാൽ രണ്ടാം പകുതിയിൽ 52 -ാം മിനിട്ടിൽ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോൾ നേടിയതോടെ കളി ആവേശത്തിലായി.

ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച കേരളം 75 -ാം മിനിട്ടിൽ മാനസയിലൂടെ മുന്നിലെത്തി. 86 -ാം മിനിട്ടിൽ ഫെമിന കേരളത്തിനായി വിജയഗോൾ നേടി. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തിൽ കേരളം രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് മിസോറമിനോട് തോറ്റിരുന്നു. ഈ വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....