Friday, July 4, 2025 12:01 am

ടൊയോട്ടയുടെ സഞ്ചരിക്കുന്ന ആഡംബരം വെല്‍ഫയര്‍ എം.പി.വി ; സ്വന്തമാക്കി നടന്‍ വിജയ് ബാബു

For full experience, Download our mobile application:
Get it on Google Play

നടൻ, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് വിജയ് ബാബു. ഹിറ്റ് സിനിമകളുടെ നിർമാതാവായ താരം ഇന്ത്യയിൽ സൂപ്പർ ഹിറ്റായിരിക്കുന്ന ആഡംബര വാഹനമായ ടൊയോട്ട വെൽഫയർ തന്റെ യാത്രകൾക്കായി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, യുവതാരം ഫഹദ് ഫാസിൽ എന്നിവർക്ക് പിന്നാലെ വെൽഫയർ സ്വന്തമാക്കുന്ന താരമാണ് വിജയ് ബാബു.

എന്റെ കുടുംബത്തിലെ പുതിയ അഥിതി എന്ന കുറിപ്പോടെ വിജയ് ബാബു തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. KL 07 CX 2525 എന്ന ഫാൻസി നമ്പറും വിജയ് തന്റെ ആഡംബര വാഹനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ വാഹനമാണ് വെൽഫയർ എന്നാണ് വിവരം. 2021 തുടക്കത്തിൽ അദ്ദേഹം മഹീന്ദ്ര ലൈഫ് സ്റ്റൈൽ എസ്.യു.വി. ഥാർ സ്വന്തമാക്കിയിരുന്നു.

എക്സ്ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റിൽ മാത്രമാണ് വെൽഫയർ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. 89.85 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. പ്രീമിയം വാഹനങ്ങൾക്ക് സമാനമായ ആഡംബരമാണ് വെൽഫയർ ഒരുക്കുന്നത്. പൂർണമായും ചായ്ക്കാൻ കഴിയുന്ന സീറ്റുകൾ, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകൾ, റൂഫിൽ ഘടിപ്പിച്ചിട്ടുള്ള എന്റർടെയ്ൻമെന്റ് സ്ക്രീൻ, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

പിൻനിര സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന മോഡലാണ് ടൊയോട്ട വെൽഫയർ. ബ്ലാക്ക് – വുഡൻ ഫിനീഷിലാണ് വെൽഫെയറിന്റെ അകത്തളം അലങ്കരിച്ചിട്ടുള്ളത്. ആഡംബര സംവിധാനങ്ങൾക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻ സീറ്റ് യാത്രക്കാർക്കായി 10.2 ഇഞ്ച് സ്ക്രീൻ, വയർലെസ് ചാർജർ, ക്യാപ്റ്റൻ സീറ്റ്, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.

ബോക്സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓൾ എൽഇഡി ഹെഡ്ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയം ആവരണങ്ങൾ നൽകി അലങ്കരിച്ചിട്ടുള്ള റേഡിയേറ്റർ ഗ്രില്ല്, പുതുമയാർന്ന ബംമ്പർ, 17 ഇഞ്ച് അലോയി വീൽ എന്നിവയാണ് വെൽഫെയറിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിക്കുന്നത്. 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 3000 എംഎം വീൽബേസുണ്ട്.

ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റർ പെട്രോൾ എൻജിനിലാണ് വെൽഫയർ ഇന്ത്യയിൽ എത്തിയിട്ടുള്ളത്. 2494 സി.സി യുള്ള എൻജിൻ 115.32 ബി.എച്ച്.പി പവറും 198 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോർ പ്രവർത്തിക്കുന്നതോടെ കരുത്ത് വീണ്ടും ഉയരുമെന്നാണ് സൂചന. സിവിടി ട്രാൻസ്മിഷൻ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെൽഫയറിൽ ഒരുക്കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...