സംസ്ഥാനത്ത് മൃതസഞ്ജീവനി അവയവമാറ്റ ശസ്ത്രക്രിയകൾ അനിശ്ചിതാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൃതസഞ്ജീവനി പദ്ധതി പ്രകാരം നടത്തേണ്ട അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വലിയ കുറവ്. 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം കുത്തനെ കുറഞ്ഞു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയും നിയമനടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് നിരവധി നോട്ടീസുകൾ അയയ്ക്കുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയകളുടെ എണ്ണം കുറഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

ഡോക്ടർമാരെയും ആശുപത്രികളെയും സഹായിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 2012 മുതൽ 2015 വരെ ഓരോ വർഷവും അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിച്ചു. 2012(22), 2013(88), 2014(156), 2015(218). 2016 മുതൽ ശസ്ത്രക്രിയകളുടെ എണ്ണം താരതമ്യേന കുറഞ്ഞു. 2016 ൽ 199 അവയവ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. 2017(60), 2018(29), 2019(55), 2020(70), 2021(49), 2022(50). 2012 മുതൽ 2022 ഡിസംബർ വരെ 996 ശസ്ത്രക്രിയകളാണ് നടത്തിയത്.

സംസ്ഥാനത്ത് ധാരാളം രോഗികളാണ് അവയവം ലഭിക്കാൻ കാത്തിരിക്കുന്നത്. മൃതസഞ്ജീവനി പദ്ധതി പ്രകാരം വൃക്കയ്ക്ക് 2246 പേരും കരളിന് 755 പേരും ഹൃദയത്തിന് 51 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ വർഷം 22 പേർക്ക് മാത്രമാണ് വൃക്ക ദാനം ചെയ്യാൻ കഴിഞ്ഞത്. 11 പേർക്ക് കരളും 6 പേർക്ക് ഹൃദയവും നൽകി. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....