’20 കിലോ കുറച്ചാല്‍ ടീമിലെടുക്കാം എന്ന് എം എസ് ധോണി പറഞ്ഞു’ ; വെളിപ്പെടുത്തലുമായി അഫ്‌ഗാന്‍ താരം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലോക ക്രിക്കറ്റിലെ എല്ലാ താരങ്ങളും ഫിറ്റ്‌നസ് ഫ്രീക്കുകള്‍ അല്ല. ഫിറ്റ്‌നസ് പോരായ്‌മയുടെ പേരില്‍ നിരവധി കളിക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത്തരത്തിലൊരു താരമാണ് അഫ്‌ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഷഹ്‌‌സാദ്. 20 കിലോ ഭാരം കുറച്ചാല്‍ ഷഹ്‌സാദിനെ ഐപിഎല്‍ ടീമിലെടുക്കാമെന്ന് എം എസ് ധോണി മുമ്പ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍. ‘2018 ഏഷ്യാ കപ്പിലെ ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിന് ശേഷം എം എസ് ധോണിയുമായി ഞാന്‍ ഏറെ നേരം സംസാരിച്ചിരുന്നു. ധോണി ഗംഭീര ക്യാപ്റ്റനാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ദൈവത്തിന്‍റെ സമ്മാനമാണ്. ധോണി നല്ലൊരു മനുഷ്യന്‍ കൂടിയാണ്. മുഹമ്മദ് ഷഹ്‌സാദിനെ കുറിച്ച് ഞങ്ങള്‍ തമ്മിലേറെ സംസാരിച്ചിരുന്നു.

താങ്കളുടെ കടുത്ത ആരാധകനാണ് ഷഹ്‌സാദ് എന്ന് ഞാന്‍ ധോണി ഭായിയോട് പറഞ്ഞു. ഷഹ്‌സാദിന് കുടവയറുണ്ട്. അദേഹം 20 കിലോ കുറച്ചാല്‍ ഞാന്‍ ഐപിഎല്‍ ടീമിലെടുക്കും എന്നും ധോണി പറഞ്ഞു. എന്നാല്‍ അടുത്ത പരമ്പരയ്‌ക്കായി മുഹമ്മദ് ഷഹ്‌സാദ് ടീമിലെത്തിയപ്പോള്‍ അഞ്ച് കിലോ ഭാരം കൂടുകയാണുണ്ടായത്’ എന്നും അസ്‌ഗാര്‍ അഫ്‌ഗാന്‍ പറഞ്ഞു. മുപ്പത്തിയഞ്ചുകാരനായ മുഹമ്മദ് ഷഹ്‌സാദ് അഫ്‌ഗാനായി 84 ഏകദിനങ്ങളില്‍ 2727 റണ്‍സും 72 രാജ്യാന്തര ട്വന്‍റി 20കളില്‍ 1994 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ആറും ടി20യില്‍ ഒന്നും സെഞ്ചുറി പേരിലാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സോണിയയുടെ ഓർമക്കുറിപ്പുകൾ : വിവാദങ്ങൾക്ക് പിന്നാലെ  ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പെൻഗ്വിൻ പിൻമാറി

0
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്– എ...

ഡാൻസാഫ് എസ്ഐ ചമഞ്ഞ് പണവും ലഹരിയും മറിച്ചുവിൽപ്പന ; യുവാവ് പിടിയിൽ

0
രാമനാട്ടുകര : പോലീസിന്റെ ലഹരിവിരുദ്ധടീമായ ഡാൻസാഫിലെ എസ്.ഐ. ചമഞ്ഞ് ലഹരിവിൽപ്പനക്കാരെ കബളിപ്പിച്ച്...

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...