ഡോ. എം.എസ്.സുനിൽ ഭവനരഹിതര്‍ക്ക് പണിതു നൽകുന്ന വീടുകളുടെ എണ്ണം 160 ലെത്തി….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്കു പണിതു നൽകുന്ന 159-മത്തേയും 160- മത്തെയും വീടുകളുടെ ഉദ്ഘാടനവും താക്കോൽദാനവും നടന്നു . ഉറുകുന്നു പാണ്ടവൻ പാറയുടെ അടിവാരത്തു ആരോരും സഹായത്തിനില്ലാതെ ചോർന്നൊലിക്കുന്ന കുടിലുകളിൽ കഴിയുകയായിരുന്ന വിധവയായ മേരിക്കുട്ടിയുടെയും ജിൻസിയുടെയും കുടുംബങ്ങളുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ 2 വീടുകൾ ഇവർക്കായി നിർമിച്ചു നൽകുകയായിരുന്നു.

പാണ്ഡവൻ പാറ മേഘ ഭവനത്തിൽ മേരിക്കുട്ടി ഭർത്താവ് മരിച്ചു 2 പെൺ കുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു ഷെഡിൽ കഴിഞ്ഞിരുന്നത്. മേരിക്കുട്ടിയുടെ വീടിന്റെ താക്കോൽ ദാനം അസോസിയേഷൻ അംഗം സണ്ണി ചിറയിൽ നിർവഹിച്ചു.

പാണ്ടവൻ പാറ സ്നേഹതീരം ജിൻസി തന്റെ രോഗിയായ ഭർത്താവ് ഗബ്രിയേലൂം 4 കുഞ്ഞുങ്ങളുമായി തകർന്ന ഒരു ഒറ്റ മുറി ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ വീടിന്റെ താക്കോൽ ദാനം അസോസിയേഷൻ അംഗം സാബു കട്ടപ്പുറം നിർവഹിച്ചു. രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 600 sq. Ft. വലുപ്പമുള്ള വീടുകളാണ് ഓരോന്നും. ചടങ്ങിൽ വാർഡ് മെമ്പർ ആരിഫ അഷറഫ്, കെ. പി. ജയലാൽ, മോസസ് സെബാസ്റ്റ്യൻ, ഹരിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം പ്രത്യേക കമ്മിറ്റിയെന്ന വാർത്ത തള്ളി പി ജയരാജൻ

0
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല...

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...