മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ചു ; അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാർക്ക് കുറഞ്ഞതിന്റെ പേരിൽ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു ചേർത്തല സ്വദേശി കമ്മീഷൻ അംഗം പി മോഹനദാസിന് വാട്ടസ്ആപ് സന്ദേശമായി അയച്ചുകൊടുത്ത വീഡിയോ ദൃശ്യമാണ് കേസിന് ആധാരമായത്.

അരൂർ മെഴ്സി സ്കൂളിലാണ് സംഭവം നടന്നത്. അച്ഛൻ ചെയ്തത് ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോടും ആർക്കും പെരുമാറാൻ കഴിയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ പ്രിൻസിപ്പലും സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കണം. ക്ലാസ് മുറിയിൽ ടീച്ചറുടെ മുന്നിൽ കുഞ്ഞിനെ അച്ഛൻ മർദ്ദിക്കുന്ന രംഗം സാമൂഹ മാധ്യമങ്ങളിൽ വൈറലായിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...