ഡോ. എം. എസ്. സുനിലിന്റെ 210 മത് സ്നേഹഭവനം ഷേര്‍ലിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിത് നല്‍കുന്ന 210-ാമത് സ്നേഹ ഭവനം തട്ടാരുപടി ചരുവിള വീട്ടില്‍ ഷെര്‍ലിക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ സിജി ജോസഫിന്റെ സഹായത്താല്‍ നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ ദാനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍ പിള്ള നിര്‍വഹിച്ചു.

വര്‍ഷങ്ങളായി ഷെര്‍ലിയും രോഗിയായ ഭര്‍ത്താവ് ജയിംസും രണ്ടു പെണ്‍ കുഞ്ഞുങ്ങളും ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി പ്ലാസ്റ്റിക് കുടിലിലായിരുന്നു താമസിച്ചിരുന്നത്. മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഇവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ കാണുവാന്‍ ഇടയായ സുനില്‍ ടീച്ചര്‍ സിജി ജോസഫ് നല്‍കിയ നാലു ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് മുറികളും അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 650 sq. ft. വലുപ്പമുള്ള വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു. സിജി സഹായിക്കുന്ന രണ്ടാമത്തെ വീടാണിത്. ചടങ്ങില്‍ കെ.പി. ജയലാല്‍, സന്തോഷ് എം. സാം., ബിനു. കെ. സാം., സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...