‘കെ.ടി. ജലീൽ കേരളത്തോട്​ ചെയ്ത ഏറ്റവും വലിയ ദ്രോഹം’ ; ഓപൺ സർവകലാശാല വിഷയത്തിൽ ആഞ്ഞടിച്ച് എം.എസ്​.എഫ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കു വേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്റ്റട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന്​ എം.എസ്​.എഫ്​. ഒന്നാം പിണറായി സര്‍ക്കാറില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ കേരളത്തോട്​ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ്​ പറഞ്ഞു. മലപ്പുറത്ത്​ സെക്രട്ടേറിയറ്റ്​ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തീരുമാനം രൂക്ഷമായി ബാധിക്കുന്നത് മലബാറിനെയാണ്. പ്ലസ്​ ടു കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിരുന്നത് വിദൂരവിദ്യാഭ്യസ സംവിധാനവും പ്രൈവറ്റ്​ രജിസ്‌ട്രേഷനുമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് മലബാറിലെ വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും നവാസ്​ ​പറഞ്ഞു. നിലവില്‍ പ്ലസ് ടുവിന് 60,000 വിദ്യാര്‍ഥികള്‍ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ശാശ്വത പരിഹാരം സീറ്റുവര്‍ധനയല്ല, അധിക ബാച്ച്‌ അനുവദിക്കലാണ്.

വിദ്യാഭ്യാസമന്ത്രിയെ കണ്ട്​ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്​. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച്‌ സംഘടനയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സ്​കോളര്‍ഷിപ്പില്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ്​ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ...

​”നിങ്ങളെ അറിയുന്നവർ എപ്പോഴും ഒപ്പമുണ്ടാകും”; പേളി മാണിക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് റോബിൻ

0
കൊച്ചി: ദില്ലിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ സോഷ്യൽ...

​”കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് ബി.ജെ.പിയുടേത്”; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലും കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

​വ്യാജ പെൻഷൻ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

0
കണ്ണൂർ: എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പി...