എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് പറഞ്ഞിട്ടില്ല ; മലക്കംമറിഞ്ഞ് ജി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാഹിത്യകാരൻ എംടി വാസുദേവൻ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മലക്കംമറിഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. എം ടി പഠിപ്പിക്കാന്‍ വരണ്ട എന്ന് പറഞ്ഞിട്ടില്ലെന്നാണ് ജി സുധാകരന്‍ തിരുത്തിയത്. എംടി അല്ല ഒരു കുട്ടി പറഞ്ഞാലും പഠിക്കണമെന്ന് ജി സുധാകരന്‍ തിരുവല്ലയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ കളവ് എഴുതുന്നതിന്റെ രക്തസാക്ഷിയാണ് താനെന്നും എന്ന് പറഞ്ഞാലും മാറ്റി എഴുതുന്നവരാണ് മാധ്യമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ എംഎൽഎ ജോസഫ് എം പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

സമരവും ഭരണവും എന്തെന്ന് എംടി പഠിപ്പിക്കേണ്ടെന്നായിരുന്നു ജി സുധാകരന്‍ കഴിഞ്ഞ ദിവസം ആലപ്പുഴയിലെ പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. എംടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. സാഹിത്യോത്സവ വേദിയില്‍ എം ടി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു ജി സുധാകരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരിക്കെയായിരുന്നു എംടുയുടെ രാഷ്ട്രീയ വിമര്‍ശനം. എന്നാല്‍, വിമര്‍ശനങ്ങള്‍ പിണറായിയെ ലക്ഷ്യമിട്ടല്ലെന്നും കക്ഷിചേരേണ്ട കാര്യമില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...