ഇന്ധനവില വർധനവിൽ മുരളീധരന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് എം.ടി.രമേശ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഇന്ധനവില വർധനവിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന ഘടകവും. ഇന്ധനവില വർധനവിൽ വലിയ നികുതി വരുമാനം നേടുന്നത് സംസ്ഥാന സർക്കാർ ആണെന്നും കേന്ദ്ര സർക്കാരിന് ലഭിക്കുന്ന വരുമാന വിഹിതം ജനങ്ങൾക്ക് തന്നെയാണ് നൽകുന്നതെന്നും എം.ടി രമേശ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. പെട്രോളിയം കമ്പനികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് മറ്റ് ബാധ്യതകളൊന്നുമില്ല.

വർധിക്കുന്നതിലെ വിഹിതം കൈപ്പറ്റുക മാത്രമാണ് കേരളം ചെയ്യുന്നതെന്നും വില കുറയാൻ സംസ്ഥാനം നികുതി കുറക്കുകയാണ് വേണ്ടതെന്നും രമേശ് ആവശ്യപ്പെട്ടു. പുതിയ കേരളം എന്ന ആശയവുമയാണ് ബി.ജെ.പി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് എം.ടി രമേശ് പറഞ്ഞു. സ്ഥായിയായുള്ള വികസന മാതൃക കൊണ്ടുവരാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും സാധിച്ചില്ല. അതു കൊണ്ടു തന്നെ പുതിയ കേരളം ആശയമാണ് ബി.ജെ.പി ഉയർത്തുന്നത്. പുതിയ കേരളത്തിന് വേണ്ടി വോട് ചെയ്യുക എന്നതാണ് മുദ്രാവാക്യം. ഇതിനായി ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...