മൂഴിയാർ ഡാമിലെ ചെളി നീക്കം ചെയ്യുന്നത് വൈകുന്നു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : വർഷകാലമെത്തിയിട്ടും മൂഴിയാർ ഡാമിലെ ചെളി നീക്കം ചെയ്യുന്നത് വൈകുന്നു. വർഷങ്ങളായി ചെളി അടിഞ്ഞുകൂടി കിടക്കുന്നതിനാൽ മൂഴിയാർ ഡാമിന്റെ സംഭരണശേഷി 30 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഡാമിന്റെ സംഭരണശേഷി കുറഞ്ഞതിനാൽ, കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ട വെള്ളം പാഴായി പോകുന്നു. എന്നാൽ, ഇത് സംബന്ധിച്ച് വൈദ്യുതി ബോർഡ് ഔദ്യോഗികമായി വിവരം നൽകാൻ തയ്യാറല്ല. 1999-ൽ കക്കാട് പദ്ധതി കമ്മിഷൻ ചെയ്തശേഷം നാളിതുവരെ മൂഴിയാർ ഡാമിൽ സംഭരണശേഷി കൂട്ടുന്നതിനുള്ള കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല.

2018- ലെ മഹാപ്രളയകാലത്തുൾപ്പടെ വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിലും സ്വാഭാവിക ഒഴുക്കിലുമെല്ലാമായി മൂഴിയാർ ഡാമിൽ വൻതോതിൽ ചെളി വന്നടിഞ്ഞിട്ടുണ്ട്.
ഇത് നീക്കം ചെയ്യാതായതോടെ ഓരോവർഷം കഴിയും തോറും ഡാമിന്റെ സംഭരണശേഷി കുറയുകയാണ്. അധികജലം തുടരെ തുറന്ന് വിടുന്നത് വൈദ്യുതി ബോർഡിന് കോടിക്കണക്കിന് രൂപയുടെ ഉത്പാദന നഷ്ടമാണുണ്ടാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...