പശ്ചിമബംഗാളില്‍ ബിജെപി നിയന്ത്രണത്തിലുള്ള പ്രതിപക്ഷം പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം ഇതിന്റെ സൂചനയാണ്. ധവളപത്രം പരിശോധിച്ചാല്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അസാമാന്യ ജാഗ്രതയാണ് കാണിച്ചത് എന്ന് മനസ്സിലാകുമെന്നും റിയാസ് ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്’
ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രവുമായി ബന്ധപ്പെട്ട ക്രമ പ്രശ്നം ഇതിനോടകം സഭയ്ക്ക് അകത്തും പുറത്തും ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. ധവളപത്രം പരിശോധിച്ചാല്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ അസാമാന്യ ജാഗ്രതയാണ് കാണിച്ചത് എന്ന് മനസ്സിലാകും.

ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, റെയര്‍ എര്‍ത്ത് മിനറല്‍സ് തുടങ്ങി കേരളത്തിന്റെ സകല പൊതുസ്വത്തുക്കളും സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ധവളപത്രത്തിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതുള്‍പ്പെടെയുള്ള ധവളപത്രത്തിലെ നയം ഇതിനോടകം കടുത്ത പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്. പൂര്‍ണ്ണമായും നവലിബറല്‍ കോര്‍പറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ചാണ് ധവളപത്രം തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഒരുപോലെ നവ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ പിന്തുടരുന്ന കാലത്തെല്ലാം കേരളം കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ധവളപത്രം ഇറക്കുന്നതിനു മുന്‍പ് തന്നെ നയപ്രഖ്യാപനത്തോടനുബന്ധിച്ച് നിയമസഭയില്‍ സംസാരിക്കവേ ഞാന്‍ ചൂണ്ടിക്കാട്ടിയതാണ് . അത്തരമൊരു കാലഘട്ടത്തെ ആണോ ഇനി അഭിമുഖീകരിക്കേണ്ടി വരുക എന്ന ആശങ്കയും പ്രസക്തമാണ്. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാര്‍ട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയമാണ്.

ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുവഴി യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് ധവളപത്രം നടത്തിയത്. ശമ്പളപരിഷ്‌കരണം പത്തു വര്‍ഷത്തില്‍ ഒരിക്കലായി നിജപ്പെടുത്താനുള്ള തീരുമാനവും ധവളപത്രത്തിലുണ്ട്. ധവളപത്രവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാക്കള്‍ ഇതിനോടകം വിശദമായി ഉന്നയിച്ച എല്ലാ കാര്യങ്ങളും ആവര്‍ത്തിക്കുന്നില്ല. വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ പറയുകയുണ്ടായി. ധവളപത്രത്തിലെ എല്ലാ നിര്‍ദ്ദേശങ്ങളെയും യുഡിഎഫ് മന്ത്രിസഭ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.

പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്. ധവളപത്രത്തെ ബിജെപി സംസ്ഥാന നേതൃത്വം പിന്തുണച്ചത് ഇതിനോട് കൂട്ടി വായിക്കണം. ഒരു പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറിയ ഉടനെ സകല വിഷയങ്ങളെയും ഉടനടി എതിര്‍ക്കുക എന്ന നിലപാട് യുഡിഫിനെ പോലെ എല്‍ഡിഎഫ് സ്വീകരിക്കില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമീപനങ്ങളും നയങ്ങളുമാണ് ഞങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.

-പി എ മുഹമ്മദ് റിയാസ്-

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രശസ്ത മലയാള ചലച്ചിത്ര താരം സലിം കുമാർ വിടവാങ്ങി

0
കൊച്ചി: പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ...

പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ; രാജസ്ഥാൻ പോലീസിന്റെ നിർണ്ണായക റെയ്ഡിൽ അഞ്ച് പ്രതികൾ പിടിയിലായി

0
ജയ്പൂര്‍: പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച അഞ്ച് പേരെ രാജസ്ഥാനില്‍ പൊലീസ്...

പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ സേനയുടെ വെടിവെയ്പ്പ്; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
റാമല്ല: വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍...

തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; 17 കാരന് ദാരുണാന്ത്യം, പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി...