ബേപ്പൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും ഇത്തവണ എല്‍ഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ബേപ്പൂരില്‍ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. ‘ഡീല്‍ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മള്‍ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. അവിടുന്ന് ഇങ്ങോട്ടുള്ള ഡീല്‍ എടുത്ത് നോക്കിയാല്‍ മനസിലാകും. ഇപ്പോള്‍ നടക്കുന്ന ഡീല്‍ പ്രചരണത്തിനുള്ള മറുപടിയാണ് ബേപ്പൂര്‍- റിയാസ് പറഞ്ഞു.

അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഏത് നിലപാടും സ്വീകരിക്കുമെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ വാചക കസര്‍ത്തല്ല നിലപാടാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തില്‍ ഒരു പരിചയാണ് നേറ്റിവിറ്റി കാര്‍ഡ്. അത് ഇന്ത്യയില്‍ ആകെ ഇറക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. എന്താണ് കര്‍ണാടകയിലും തെലങ്കാനയിലും അത് ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....